Diamond Hall Infant Academy

ഡയമണ്ട് ഹാള്‍ഇന്‍ഫന്‍റ് അക്കാദമിയിലേക്ക് സ്വാഗതം

ഞങ്ങളുടെ സ്കൂളിന്‍റെ ദൗത്യ പ്രസ്താവനയില്‍ തന്നെ അതിന്‍റെ ഗുണനിലവാരം പ്രതിഫലിക്കുന്നുണ്ട്.

“അതിദ്രുതം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിലെ വെല്ലുവിളികളെ നേരിട്ട് വിജയം കൊയ്തെടുക്കാന്‍ എല്ലാ കുട്ടികളെയും പ്രാപ്തരാക്കുന്ന രീതിയില്‍ സ്വാഗതാര്‍ഹവും ശ്രദ്ധാപൂര്‍വ്വവും ഉത്തേജനദായകവും വെല്ലുവിളി ഉയര്‍ത്തുന്നതും ക്രിയാത്മകവും  സര്‍വ്വോപരിഎല്ലാംഉള്‍ക്കൊള്ളത്തക്കരീതിയിലുള്ളതുമായ  ഒരു ഏര്‍ളിഇയര്‍ലേര്‍ണിംഗ് അന്തരീക്ഷമാണ് ഞങ്ങള്‍ ഒത്തുചേര്‍ന്ന് ലഭ്യമാക്കുന്നത്.” 

എല്ലാ കുട്ടികളും മുതിര്‍ന്നവരും ഉന്നത നേട്ടങ്ങള്‍ കൈവരിക്കാനാവശ്യമായ രീതിയില്‍ സന്തോഷകരവും സമ്പന്നവും ശ്രദ്ധാപൂര്‍വ്വമായതുമായ ഒരു ഏര്‍ളി ലേര്‍ണിംഗ് അന്തരീക്ഷം ലഭ്യമാക്കുകയെന്നതാണ് ഡയമണ്ട് ഹാള്‍ ഇന്‍ഫന്‍റ് അക്കാദമിയിലൂടെ ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. 2012 ജൂണില്‍ നടന്ന ഓഫ്സ്റ്റഡ് (Ofsted) പരിശോധനയില്‍ ഡയമണ്ട് ഹാള്‍ ഇന്‍ഫന്‍റ് അക്കാദമിയെ സവിശേഷ ഗുണങ്ങളുള്ള ഒരു നല്ല സ്കൂളായാണ് വിലയിരുത്തിയത്.  കുട്ടികള്‍ ശ്രദ്ധയും ഉത്തമ സ്വഭാവവുമുള്ള വ്യക്തികളായി ഇവിടെ വളര്‍ത്തപ്പെടുന്നുവെന്നത് സുവ്യക്തമാണെന്ന് പരിശോധകര്‍ അഭിപ്രായപ്പെട്ടു. അവര്‍ സുരക്ഷിതത്വബോധമുള്ളവരായി വളരുകയും സ്ഥിരോത്സാഹം, ബഹുമാനം, ഉദാരമനസ്കത തുടങ്ങിയ സ്കൂളിന്‍റെ തനത് ഗുണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നവരായിത്തീരുകയും ചെയ്യുന്നുണ്ടെന്ന് കൂടി അവര്‍ വിലയിരുത്തുന്നു.

സഹനശീലം, സമത്വം, നാനാത്വം തുടങ്ങിയവയെ ഞങ്ങള്‍ വിലമതിക്കുന്നതോടൊപ്പം തന്നെ ഓരോ കുട്ടിയും വ്യക്തിപരമായി സ്കൂളിന് വേണ്ടി ചെയ്യുന്ന സംഭാവനകളെ പ്രത്യേകമായി തന്നെ അംഗീകരിച്ചു കൊടുക്കുകയും ചെയ്യുന്നു. ഏര്‍ളി ഇയര്‍സ് ഫിലോസഫിയോടും തനതായ ഒരു വ്യവസ്ഥ നടപ്പാക്കുന്ന കാര്യത്തിലുമുള്ള ഇന്‍ഫന്‍റ് സ്കൂളിന്‍റെ അര്‍പ്പണ ബോധം പ്രസിദ്ധമാണ്. ഓരോ സ്റ്റാഫംഗത്തിന്‍റെയും ഔദ്യോഗികമായ ഉന്നതിയുടെ കാര്യത്തില്‍ ഞങ്ങള്‍ വളരെയധികം പ്രതിജ്ഞാബദ്ധരുമാണ്. നിപുണരായ സ്റ്റാഫുകള്‍ കൂടുതല്‍ പരിപോഷിപ്പിക്കപ്പെടുകയും വിജയകരമായ സ്ഥാനക്കയറ്റങ്ങളിലൂടെ അവരെ കാര്യമായി പരിഗണിക്കുകയും ചെയ്യുന്നു.

ഡയമണ്ട് ഹാള്‍ ഇന്‍ഫന്‍റ് അക്കാദമി 3 മുതല്‍ 7 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് വളരെയധികം ഉത്തേജകദായകമായ ഇന്‍ഫന്‍റ് എഡ്യൂക്കേഷന്‍ ലഭ്യമാക്കുന്നു. വിദ്യാര്‍ത്ഥികള്‍ ഉത്സാഹപൂര്‍വം പഠനത്തില്‍ വ്യാപൃതരായിരിക്കുന്നുണ്ടെന്നാണ് ഓഫ്സ്റ്റഡ് 2012 പ്രസ്താവിച്ചത്. ഒരു നഴ്സറി യൂണിറ്റോടൊപ്പം സ്കൂളില്‍ ത്രീ-ഫോം എന്‍ട്രിയാണുള്ളത്. 24 കുട്ടികള്‍ഉള്‍ക്കൊള്ളുന്ന ബ്രേക്ക്‌ഫാസ്റ്റ് ക്ലബ്‌, ആഫ്റ്റര്‍ സ്കൂള്‍ ക്ലബ്‌ എന്നീ രീതികളിലും ഇന്‍ഫന്‍റ് സ്കൂള്‍ ചൈല്‍ഡ്‌ കെയര്‍ നടപ്പാക്കുന്നു. 

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍, യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്നുള്ള ‘റീഡിംഗ് റിക്കവറി സ്കൂള്‍ ഓഫ് ദി ഇയര്‍ 2013’ അവാര്‍ഡ്‌ ഡയമണ്ട് ഹാള്‍ ഇന്‍ഫന്റ് അക്കാദമിക്കാണ് ലഭിച്ചത്. മുഴുവന്‍ സ്കൂളുകളില്‍ നിന്നും ഏര്‍ളി ലിറ്ററസിയിലുള്ള പ്രൊഫഷണല്‍ പഠന വളര്‍ച്ച (അതായത് എഴുത്തിലും വായനയിലുമുള്ള മികവ്) ആസ്പദമാക്കിയാണ് ഈ അവാര്‍ഡ്‌ നല്‍കപ്പെടുന്നത്. സ്റ്റാഫുകളും ഭരണതലത്തിലുള്ളവരും ഈ അവാര്‍ഡ്‌ നേട്ടത്തില്‍ വളരെയധികം അഭിമാനം കൊള്ളുന്നു.  അതോടൊപ്പം എല്ലാ കുട്ടികളേയും നല്ല വായനക്കാരാക്കാനും എല്ലാവരിലും പുസ്തകങ്ങളോടുള്ള സ്നേഹം വളര്‍ത്തിയെടുക്കാനുമുള്ള അവരുടെ അര്‍പ്പണ ബോധം ഈ അവാര്‍ഡ്‌ നേട്ടത്തില്‍ പ്രതിഫലിക്കുകയും ചെയ്യുന്നു.  

 

സാരഥികള്‍/സ്റ്റാഫുകള്‍

സ്റ്റാഫ്‌ ആന്‍ഡ്‌ ഗവേര്‍ണിംഗ് ബോഡി

ഹെഡ് ടീച്ചര്‍: മിസിസ് എസ് കോളിംഗ് വുഡ്‌


ഡെപ്യൂട്ടി ഹെഡ് ടീച്ചര്‍:  മിസിസ് ആര്‍ ഫയര്‍ത്ത്‌


അസിസ്റ്റന്‍റ് ഹെഡ്‌ടീച്ചര്‍:  മിസിസ് ഇ ഫെന്റോണ്‍

കീ സ്റ്റേജ് വണ്‍ പ്രോഗ്രസ് മാനേജര്‍ :  മിസിസ് ആര്‍ ഫോസ്റ്റര്‍

ഏര്‍ളി ഇയര്‍സ്  ഫൌണ്ടേഷന്‍ സ്റ്റേജ് മാനേജര്‍ :   മിസ്‌ എല്‍ ഹാഗര്‍ട്ടണ്‍


സ്കൂളിന്‍റെ പേരില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നതോടൊപ്പം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ പേരിലും വളരെയധികം അഭിമാനിതരാണ് ഞങ്ങള്‍.

ഹെഡ് ടീച്ചര്‍ മിസിസ് എസ് കോളിംഗ് വുഡ്‌

 

കൂടുതല്‍വിവരങ്ങള്‍ക്ക് 0191 553 7620 എന്ന നമ്പറില്‍ വിളിക്കു

CONTACT US

Please follow the link below to get in touch with us: Contact Diamond Hall Infant Academy

NEWSLETTER SIGN UP

Enter your details below to sign up to our Newsletter! * indicates required.